Friday, December 10, 2010

നിന്നെ കുറിച്ചൊന്നു പാടുവാന്‍ മാത്രം

എഴുതാം ഞാനെന്‍
ആത്മഹര്‍ഷങ്ങള്‍
നിന്നിലേക്കൊഴുകുന്ന
 പ്രയത്തിനാര്‍ദ്രതകള്‍
അതിനായെന്നെ നിന്‍
ഹൃദയത്തിനാഴങ്ങളില്‍ നിന്നു
കൈ പിടിച്ചുയര്‍ത്തിടൂ   
മടങ്ങാന്‍ മടിക്കുന്ന മനസ്സു-
നിന്‍ സ്നേഹത്തില്‍
ജീവിക്കയാതിനെ
അകറ്റി നിര്‍ത്തീടൊല്ലേ ഏറെ നേരം
ഈ ഒരു മാത്ര -
നിന്നെ കുറിച്ചൊന്നു പാടുവാന്‍ മാത്രം
പിന്നെ മടങ്ങണം ,നീയില്ലാതെ
നിന്നിലല്ലാതെ എനിക്കില്ല ജീവിതം...